ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം പന്തലിന്റെ കാൽനാട്ടു കർമ്മം ക്ഷേത്രതന്ത്രി താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരരു മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. മേൽശാന്തി മാവേലിക്കര, കുന്നം തിരുത്തി ഇല്ലം ശ്രീ നാരായണൻ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലായിരുന്നു ചടങ്ങ്.
പഞ്ചദിവ്യദേശ ദർശൻ ചെയർമാൻ അഡ്വ ബി രാധാകൃഷ്ണ മേനോൻ,
സെക്രട്ടറി പ്രസാദ് കളത്തൂർ, സത്ര സമിതി ജനറൽ കൺവീനർ മധു ജി സോപാനം, തൃച്ചിറ്റാറ്റ് ഉപദേശക സമിതി സെക്രട്ടറി സുമേഷ് ദേവരാജൻ,
സത്ര സമിതി ജോയിന്റ് കൺവീനർ,
പ്രസാദ് ആതിര,
ഉപദേശക സമിതി വൈസ് പ്രസിഡന്റ് ബി വിജയകുമാർ, ജോയിന്റ് സെക്രട്ടറി ടി കെ രവീന്ദ്രൻ നായർ, പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലെ ഉപദേശക സമിതി പ്രസിഡന്റ് മാർ, സെക്രട്ടറിമാർ, തൃച്ചിറ്റാറ്റ് സത്ര സമിതി അംഗങ്ങൾ,
നാരായണീയ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മെയ് 7 മുതൽ 14 വരെ ആണ് തൃച്ചിറ്റാറ്റ് ആറാം പർവ്വം മഹാവിഷ്ണു സത്രം നടക്കുന്നത്. ......
ചെങ്ങന്നൂർ: കെൽട്രോൺ നോളജ് സെൻററിൽ
24 ന് പ്ളസ് ടൂ
കഴിഞ്ഞവർക്കായി അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്ത്യൻ & ഇൻ്റർനാഷണൽ അക്കൗണ്ടിംഗ് (ADIIA) കോഴ്സിൻറെ സൗജന്യ വർക്ക്ഷോപ്പ് നടത്തുന്നു. വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
. ......
ചെങ്ങന്നൂര്: കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പിഐപി കനാൽ വഴി ജലം തുറന്നു വിടാത്തതിൽ പ്രതിഷേധിച്ച് പുലിയൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ പിഐപി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിനു മുൻപിൽ ധർണ നടത്തി.
ചെങ്ങന്നൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ.ഡി. വിജയകുമാർ
ഉദ് ഘാടനം ചെയ്തു.
സർക്കാരിൻ്റെ അനാസ്ഥ മൂലം യഥാസമയം കനാൽ പുന:രുദ്ധാരണം ചെയ്യാത്തതുകൊണ്ടാണ് കടുത്ത വേനൽ അനുഭവപ്പെടുന്ന ഈ സമയത്ത് കനാൽ ജലം വിടാതിരിക്കാനുള്ള സാഹചര്യം ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു.
മണ്ഡലം ചെയർമാൻ സജീവ് വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. ......
കായംകുളത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേതോപ്പിൽ സെലീന(42)യാണ് മരിച്ചത്.......
കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ റെക്കോർഡ് പോളിംഗ്. 92 ശതമാനത്തിന് മുകളിൽ വോട്ടെടുപ്പ് നടന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ......
കൊച്ചി: ജീവിതത്തിൽ കഷ്ടതയനുഭവിച്ച് കൊണ്ടിരിക്കുന്നവരെ ചേർത്ത് പിടിച്ച് കൊണ്ട് സുന്നി യുവജന സംഘം (എസ് വൈ എസ്) നടത്തുന്ന സ്വയം തൊഴിൽ പദ്ധതികളുടെ ഭാഗമായി മത്സ്യബന്ധന തൊഴിലാളികൾക്ക് സൗജന്യമായി ഫിഷിങ്ങ് ബോട്ടുകൾ കൈമാറുന്നു. തീരദേശ മേഖലയിലെ മത്സ്യബന്ധന - അനുബന്ധ തൊഴിലാളി സമൂഹങ്ങളുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിനായി ഒട്ടനവധി പദ്ധതികളാണ് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി വിവിധ ഘടകങ്ങൾ വഴി സമൂഹത്തിലേക്ക് എത്തിച്ച് കൊണ്ടിരിക്കുന്നത്. ......
സ്ത്രീകളുടെ പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളും രക്ഷിതാക്കളുമെന്ന സംവിധായകൻ അഖിൽമാരാരുടെ അഭിപ്രായത്തിൽ വിയോജിപ്പ് പരസ്യമാക്കിയ സ്ത്രീകൾക്ക് നേരെ അഖിൽമാരാരുടെ ഫെമിനിച്ചികൾ പദപ്രയോഗം സംസ്കാരശൂന്യതയുടെ ഭാഗമെന്ന് സംസ്ഥാന ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ പ്രതിഭ പ്രതികരിച്ചു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ പ്രതീക്ഷിച്ച രീതിയിൽ പുരോഗതി ഉണ്ടാകാൻ സാധ്യത കുറവാണ്. ജോലി സംബന്ധമായ കാര്യങ്ങളിൽ വൈകല്യങ്ങളും തടസ്സങ്ങളും നേരിടാം. ......
കൊച്ചി: പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിൽ വൻ കുറവുണ്ടായതായി പഠന റിപ്പോർട്ട്. 2021 ഫെബ്രുവരി മുതൽ 2023 മാർച്ച് വരെ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ സർവേയിൽ, മുൻപ് ഈ മേഖലയിൽ രേഖപ്പെടുത്തിയിട്ടുള്ള തുമ്പികളിൽ 65 ശതമാനം ഇനങ്ങളെ മാത്രമാണ് ഗവേഷകർക്ക് കണ്ടെത്താനായത്. ......
ന്യൂഡൽഹി: രാജ്യത്തെ ഗ്രാമങ്ങളെ കാർബൺ രഹിതമാക്കാൻ 'സംഭവ് ഹേ' എന്ന പേരിൽ ഇബിജി ഫൗണ്ടേഷൻ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 50 ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിക്കായി 30 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ......